പത്തനംതിട്ട: ജില്ല ഭരണകൂടവും ലീഡ് ബാങ്കും സംയുക്തമായി രണ്ടാംദിവസം നടത്തിയ കോന്നി ബ്ലോക്ക് ഓഫിസില്‍ നടന്നു. റിക്കവറി മേളയില്‍ 102 കേസുകളാണ് പരിഗണിച്ചത്. 50 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം തീര്‍പ്പാക്കി. വിവിധ ബാങ്കുകള്‍ പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ കുടിശ്ശിക തുകയില്‍ ഇളവുകളും നല്‍കി. കോന്നി താലൂക്കില്‍ 67,77,478 രൂപ കുടിശ്ശിക ഉണ്ടായിരുന്നത് 48 ശതമാനം ഇളവുകളോടെ 35,40,550 രൂപക്ക് തീര്‍പ്പാക്കി. ബാങ്ക് മേളയില്‍ ആര്‍.ആര്‍ തഹസില്‍ദാര്‍ ബീന എസ്.ഹനീഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഡി. സുഗതന്‍, കെ.എന്‍. അനില്‍കുമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, വിവിധ ബാങ്ക് മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. പ്രവർത്തക സമ്മേളനം പത്തനംതിട്ട: റെഡ്ക്രോസ് സോസൈറ്റി പ്രവർത്തക സമ്മേളനം പ്രസ് ക്ലബ് പ്രസിഡന്‍റ് ബോബി എബ്രഹാം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ. ജോസഫ് അധ്യക്ഷതവഹിച്ചു. ഓക്സിജൻ കോൺസെൻട്രേറ്ററിൻെറയും ഹൈജീൻ കിറ്റിൻെറയും രണ്ടാംഘട്ട വിതരണവും അദ്ദേഹം നിർവഹിച്ചു. ഫാ. ഗബ്രിയേൽ ജോസഫ്, എൻ.എം. ഷാജഹാൻ, ഏബൽ മാത്യു, അബ്ദുൽ കലാം ആസാദ്, സാംസൺ തെക്കേതിൽ, ജോസ് മാത്യു, എം. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. ഗ്രാമസഭ ചെന്നീര്‍ക്കര: പഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ 26ന് ഉച്ചക്ക് 2.30നും വയോജന ഗ്രാമസഭ വൈകീട്ട് 3.30നും മഞ്ഞിനിക്കര കുര്യാക്കോസ് കത്തിനാര്‍ സ്മാരക ഹാളില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.