റാന്നി: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കൺട്രോൾ റൂമുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പ്രമോദ് നാരായണൻ എം.എൽ.എ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമായി. മഴക്കാലം ആരംഭിക്കുന്നതിനുമുമ്പ് രോഗപ്രതിരോധം, പ്രളയപ്രതിരോധം, രക്ഷപ്രവർത്തനം ഉൾപ്പെടെ വിവിധ കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. 27ന് റാന്നി നിയോജകമണ്ഡലത്തിൽ എല്ലാ ഭാഗവും ശുചീകരണത്തിനായി മാറ്റിവെക്കാൻ യോഗത്തിൽ തീരുമാനമായി. പൊതു ഇടങ്ങൾ, വീടുകൾ, നിരത്തുകൾ ഉൾപ്പെടെ വൃത്തിയാക്കണം. ഇതിന് വിവിധ വകുപ്പ് അധികൃതരും ജനപ്രതിനിധികളും മുൻകൈയെടുക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള റാന്നി വലിയതോട്ടിലെ മണ്ണ് അടിയന്തരമായി നീക്കണമെന്ന് മൈനർ ഇറിഗേഷൻ അധികൃതരോട് എം.എൽ.എ ആവശ്യപ്പെട്ടു. സ്കൂൾ തുറക്കുന്നതിൻെറ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങളും സുരക്ഷ സംവിധാനങ്ങളും ഒരുക്കണം. എല്ലാ വില്ലേജുകളിലും കൺട്രോൾ റൂം തുറക്കാൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം കൊടുത്തു. ഉരുൾപൊട്ടൽ ഭീഷണിയുള്ള ബിമ്മരം, അറയാഞ്ഞിലിമൺ ഉൾപ്പെടെ ഭാഗങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ ഇപ്പോഴേ കണ്ടെത്താനും നിർദേശിച്ചു. ഹോട്ടലുകളിൽ മായംചേർന്ന ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പമ്പ, മണിയാർ, കക്കാട്ടാർ എന്നിവിടങ്ങളിലെ മൺപുറ്റുകൾ നീക്കംചെയ്യുന്ന പ്രവൃത്തി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണം. റാന്നി തഹസിൽദാർ കെ. നവീൻ ബാബു, മല്ലപ്പള്ളി തഹസിൽദാർ എ.ടി. ജയിംസ്, ബ്ലോക്ക് പ്രസിഡന്‍റുമാരായ കെ.എസ്. ഗോപി, ജിജി ജോൺ മാത്യു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എസ്. മോഹനൻ, ടി.കെ. ജയിംസ്, കെ.ആർ. സന്തോഷ്, ബിനു ജോസഫ്, ശോഭ ജോൺ, അനിത അനിൽകുമാർ, ശോഭ ചാർലി, ബിന്ദു റെജി, ലത മോഹൻ, പ്രകാശ് പി.സാം, അനിത കുറിപ്പ്, ബീന ജോബി എന്നിവർ സംസാരിച്ചു. ptl rni_3 mla photo: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചേർന്ന യോഗത്തിൽ പ്രമോദ് നാരായണൻ എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.