പത്തനംതിട്ട: തൈക്കാവ് ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ് സ്‌കൂള്‍ കാമ്പസ് പൊതുവഴിയായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ബാലാവകാശ കമീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ല പൊലീസ് മേധാവി, മുന്‍സിപ്പില്‍ സെക്രട്ടറി എന്നിവര്‍ക്ക് കമീഷന്‍ അംഗം റെനി ആന്‍റണി നിർദേശം നല്‍കി. സ്‌കൂളിന് പൂര്‍ണമായും ചുറ്റുമതില്‍ നിര്‍മിക്കുകയും ഗേറ്റ് സ്ഥാപിച്ച് മറ്റ് വാഹനങ്ങള്‍ കടന്നുപോകാതെ സംരക്ഷിക്കുന്നതുള്‍പ്പെടെ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം കമീഷന് നല്‍കാനും ഉത്തരവില്‍ നിർദേശം നല്‍കി. സ്‌കൂളിൻെറ മുറ്റത്തുകൂടി ടിപ്പര്‍ ലോറികളും മറ്റ് വാഹനങ്ങളും പോയിരുന്നു. ക്ലാസ് മുറികള്‍ക്കും ശുചിമുറികള്‍ക്കുമിടയിലെ സ്ഥലത്തുകൂടിയാണ് അപകട ഭീഷണിയുയര്‍ത്തി വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും അയല്‍വാസികളും പൊതുവഴിയായും ഉപയോഗിച്ചിരുന്നു. തേനീച്ചവളര്‍ത്തല്‍ പദ്ധതി; കൂടിക്കാഴ്ച 27ന് പത്തനംതിട്ട: കെ.വി.ഐ.സിയുടെ എസ്.എഫ്.യു.ആര്‍.ടി.ഐ (തേനീച്ച വളര്‍ത്തല്‍) പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ, റേഷന്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടിക വിഭാഗക്കാര്‍) എന്നീ അസ്സല്‍ രേഖകളുമായി 27ന് രാവിലെ 11ന് ഇലന്തൂരെ ജില്ല ഖാദിഗ്രാമ വ്യവസായ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്കായി എത്തിച്ചേരണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. സംരംഭകര്‍ക്കായി ബോധവത്കരണ ക്ലാസ് പത്തനംതിട്ട: 2022-23 വര്‍ഷത്തില്‍ ഒരുലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി മലയാലപ്പുഴ പഞ്ചായത്തിൻെറയും താലൂക്ക് വ്യവസായ ഓഫിസിൻെറയും ആഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുള്ള സംശയ നിവാരണങ്ങളള്‍ക്കായി ബോധവത്കരണ ക്ലാസ് 26ന് രാവിലെ 10ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോൺ: 7306590448.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.