പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പ് നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ വാഹനങ്ങളും താലൂക്ക് തലത്തില്‍ വിളിച്ചുവരുത്തി ബുധനാഴ്ച ഫിറ്റ്നസ് പരിശോധിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. സ്വകാര്യ ബസ് ജീവനക്കാര്‍ക്കും പ്രത്യേക ബോധവത്കരണ ക്ലാസ് നല്‍കും. തിരുവല്ല നഗരസഭ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച 200 സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. 28ന് പത്തനംതിട്ട ആർ.ടി.ഒ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടാംഘട്ട പരിശീലനം നടക്കും. താലൂക്കുതല ടാസ്‌ക് ഫോഴ്സ് മീറ്റിങ് ചേരണമെന്നും നിർദേശിച്ചു. വൈദ്യുതി വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി മഴക്കാലപൂര്‍വ ശുചീകരണത്തില്‍ ഏര്‍പ്പെടണം. കൊടുമണ്‍, ഏനാദിമംഗലം എന്നിവിടങ്ങളിലെ റോഡില്‍ അപകടകരമായി കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മുത്തൂര്‍ ജങ്ഷനിലെ സിഗ്നല്‍ ലൈറ്റിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ട്രാഫിക് ക്രമീകരണ സമിതി യോഗം ചേരണം. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ ഒഴിവാക്കാൻ നിരീക്ഷണ കാമറ വാങ്ങുന്നതിന് എസ്റ്റിമേറ്റ് ആയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ആർ.ടി.ഒ എ.കെ. ദിലു, കെ.എസ്.ഇ.ബി ഡെപ്യൂട്ടി സി.ഇ വി.എന്‍. പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാറാണി, ഡെപ്യൂട്ടി ഡി.എം.ഒ രചന ചിദംബരം, ഡിവൈ.എസ്.പി ആര്‍. പ്രദീപ് കുമാര്‍, കെ.എസ്.ടി.പി അസി. എക്സി. എന്‍ജിനീയര്‍ എം.എസ്. ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു. നവസംരംഭകര്‍ക്ക് അവബോധന ക്ലാസ് പത്തനംതിട്ട: വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേരള സര്‍ക്കാറിൻെറ 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി നവസംരംഭകര്‍ക്ക് അവബോധന ക്ലാസ് 26ന് രാവിലെ 10 മുതല്‍ ഏനാദിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടക്കും. പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങി ഏനാദിമംഗലം പഞ്ചായത്തില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സംരംഭകര്‍ ആയവര്‍ക്കും പങ്കെടുക്കാം. ഫോൺ: 8921655312.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.