കോന്നിയിൽ ഭീഷണി ഉയർത്തി ഓട

കോന്നി: കോന്നി- പൂങ്കാവ് റോഡിൽ കോന്നി മിനി സിവിൽ സ്റ്റേഷന് സമീപം ഓടക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. കോന്നി പൂങ്കാവ് റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ സ്ലാബ് സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. കോന്നി കെ.എസ്.ഇ.ബി ഓഫിസ്, ഇക്കോ ടൂറിസം സെന്റർ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എത്തിച്ചേരണമെങ്കിൽ ഈ റോഡിലൂടെ മാത്രമേ സാധിക്കൂ. കാൽനടക്കാർ ഓടയിൽ വീണ് അപകടം സംഭവിക്കാനും സാധ്യത ഏറെയാണ്. സിവിൽ സ്റ്റേഷൻ കഴിഞ്ഞുള്ള വളവിലും ഓടക്ക്‌ സ്ലാബ് ഇല്ലാത്തത് അപകടക്കെണിയാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മഴകാലത്ത് അപകട സാധ്യത ഏറെയാണെന്ന്​ ജനം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.