കാർ വൈദ്യുതി പോസ്റ്റിലിടിച്ച്​ പരിക്ക്​

തിരുവല്ല: ടി.കെ റോഡിലെ മഞ്ഞാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞ്​ യാത്രക്കാരിക്ക് പരിക്കേറ്റു. ഓമല്ലൂർ കൊല്ലക്കാമണ്ണിൽ ഗ്രേസ് വില്ലയിൽ ഗ്രേസി സാമുവലിനാണ്​ (45) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മഞ്ഞാടി ജങ്​ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽപെട്ട് മറിഞ്ഞ കാർ അഗ്നിരക്ഷാസേനയെത്തിയാണ് റോഡിൽനിന്ന്​ നീക്കിയത്. സാരമായി പരിക്കേറ്റ ഗ്രേസിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.