തിരുവല്ല: താലൂക്ക് റെഡ്‌ക്രോസ് സൊസൈറ്റിയും ജില്ല അന്ധത നിവാരണ സമിതിയും തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രചികിത്സ ക്യാമ്പ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ബീന റാണി ഉദ്ഘാടനം ചെയ്തു. ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. അരവിന്ദ് ആശുപത്രിയുടെ സേവനങ്ങൾക്കുള്ള പുരസ്കാരം നഗരസഭ ചെയർപേഴ്‌സൻ ബിന്ദു ജയകുമാർ നൽകി. വൈസ് പ്രസിഡന്റ് എം.പി. ഗോപാലകൃഷ്ണൻ, എച്ച്.എസ്.ഒ വിനോദ് കുമാർ, ബാബു കല്ലുങ്കൽ, കെ.പി. രമേശ്, സാമുവേൽ ചെറിയാൻ, എം. സലിം, ഷെൽട്ടൻ വി. റാഫേൽ എന്നിവർ സംസാരിച്ചു. --------------- ഞങ്ങളും കൃഷിയിലേക്ക് തിരുവല്ല: കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഞങ്ങളും കൃഷിയിലേക്ക് ജനകീയ തുടർപദ്ധതിയും കാർഷിക സെമിനാറും മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പച്ചക്കറി നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് അംഗം വിശാഖ് വെൺപാല നിർവഹിച്ചു. സസ്യസംരക്ഷണ ഉപാധികളുടെ വിതരണ ഉദ്ഘാടനം വാർഡംഗം ശ്യാം ഗോപി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.