സൺഡേ സ്‌കൂൾ അധ്യാപക സമ്മേളനം

തിരുവല്ല: ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഉമയാറ്റുകര ഡിസ്ട്രിക്ട് കുറ്റൂർ സെന്‍റ്​ ഗ്രിഗോറിയോസ് ബഥാന്യ ഓർത്തോഡോക്സ് പള്ളിയിൽ നടത്തി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു എബ്രഹാം കാരയ്‌ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന ഡയറക്ടർ ജേക്കബ് ഉമ്മൻ മുഖ്യസന്ദേശം നൽകി. ഫാ. ജോജി ജയിംസ് ജോർജ്, ഫാ.ഡോ. നൈനാൻ വി.ജോർജ്, എൻ.സി. ചാണ്ടി, എയ്ഞ്ചൽ ഹന്നാ മാത്യു എന്നിവരെ ആദരിച്ചു. ഫാ. ബിജു എൻ.ഈപ്പൻ, കെ.സി. കുര്യാക്കോസ്, കെ.വി. വർഗീസ്, സോഫിയ ഫിലിപ് എന്നിവർ സംസാരിച്ചു. മർത്തമറിയം സമാജം ജനറൽ സെക്രട്ടറി പ്രഫ. മേരി മാത്യു ക്ലാസെടുത്തു. --------------- ഫോട്ടോ ക്യാപ്‌ഷൻ: ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു എബ്രഹാം കാരക്കൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.