മതമൗലിക വാദത്തിനെതിരെ ഒത്തുചേരണം -എ.പി. ജയൻ

അടൂർ: മതമൗലിക വാദത്തിനെതിരെ സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും ഒത്തുചേർന്ന് പ്രതിരോധം തീർക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. യുവകലാ സാഹിതി അടൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിവാദവും പരാജയ ഭീതിയും നിരാശാബോധവും നിറഞ്ഞ മനോഭാവത്തിനുപകരം സാമൂഹികവും സംഘടിതവുമായ പോരാട്ടങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യുവകലാ സാഹിതി ജില്ല പ്രസിഡന്‍റ്​ ലക്ഷ്മി മംഗലത്ത് അധ്യക്ഷതവഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് മുഖ്യപ്രഭാഷണം നടത്തി. യുവകലാ സാഹിതി ജില്ല സെക്രട്ടറി തെങ്ങമം ഗോപകുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഷാജി തോമസ്, ടി.ആർ. ബിജു, ജിജു കീരുകുഴി, സുമ ജോസ്, വനിത കലാസാഹിതി ജില്ല സെക്രട്ടറി മറിയാമ്മ തോമസ്, കെ. പത്മിനിയമ്മ, അനി ബാബു, മായ ഉണ്ണികൃഷ്ണൻ, രാജി ചെറിയാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. സതീഷ് (പ്രസി), അടൂർ പി.സുദർശനൻ, രാജി ചെറിയാൻ, ചന്ദ്രബാബു പനങ്ങാട്ട് (വൈസ് പ്രസി), എൽ. സൈമൺ തോമസ് (സെക്ര), അനി ബാബു, അടൂർ ശശാങ്കൻ, ടി.കെ. സതീഷ് ചന്ദ്രൻ (ജോ. സെക്ര). ----- PTL ADR Yuvakalasahithi യുവകലാ സാഹിതി അടൂർ മണ്ഡലം കൺവെൻഷൻ സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.