ആരണ്യകം വനശ്രീ കഫേ കാട്ടാന തകർത്തു

കോന്നി: തണ്ണിത്തോട് റോഡിൽ വനം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരണ്യകം കഫേ കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി ശബ്ദം കേട്ട് എത്തിയ അടവി മുളംകുടിലിലെ വാച്ചർമാരാണ് സംഭവം കാണുന്നത്. ഇവർ ആനക്കൂട്ടത്തെ ഓടിച്ചുവിട്ടു. കടക്കുള്ളിലെ ഉന്തുവണ്ടി, ഗ്ലാസുകൾ, പ്ലേറ്റുകൾ, മറ്റു സാധനങ്ങൾ, താൽക്കാലിക സ്റ്റോർ റൂം, ഇരിപ്പിടം, മറയായി ഉപയോഗിച്ചിരുന്ന പ്ലൈവുഡ്, മേൽക്കൂര, തൂണുകൾ തുടങ്ങിയവ എല്ലാം നശിപ്പിച്ചു. കഫേയുടെ അടുക്കള ഭാഗമാണ് കൂടുതലും നശിപ്പിച്ചത്. ഇരുചക്രവാഹന യാത്രക്കാരും ആനയെ കണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.