റാന്നി: പഴവങ്ങാടിക്കര സഹകരണ ബാങ്കിന്റെ ആധുനിക സൗകര്യത്തോടെ നവീകരിച്ച ആസ്ഥാന മന്ദിരം ചൊവ്വാഴ്ച രാവിലെ 10.30ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഐത്തല റോഡിലെ ബാങ്കിന്റെ നവതി മന്ദിരത്തിലാണ് ഹെഡ് ഓഫിസ് ബ്രാഞ്ച് ഇനി മുതൽ പ്രവർത്തിക്കുക. വിശാലമായ പാർക്കിങ് സൗകര്യമുണ്ട്. ക്ലാസ് വൺ സൂപ്പർ ഗ്രേഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്ക് 96 വർഷം പിന്നിട്ട് ശതാബ്ദിയുടെ പടിവാതിലിലാണ്. മൂന്നു ബ്രാഞ്ചും അനുബന്ധമായ സെയിൽസ് ഡിപ്പോയും നീതി മെഡിക്കൽ സ്റ്റോറും പ്രവർത്തിക്കുന്നു. 25 വർഷമായി തുടർച്ചയായി ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ് അറിയിച്ചു. എം.പി, എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എന്നിവർ പങ്കെടുക്കും. ------- Ptl rni - 3 bank ഫോട്ടോ: പഴവങ്ങാടിക്കര സഹകരണ ബാങ്കിന്‍റെ നവീകരിച്ച ആസ്ഥാന ഓഫിസ് ബ്രാഞ്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.