എം.സി.എഫ്​ സ്ഥാപിച്ചു

പത്തനംതിട്ട: പത്തനംതിട്ടയെ സമ്പൂർണ മാലിന്യമുക്ത നഗരമാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ 32 വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിക്കുന്നതിന് തുടക്കംകുറിച്ചു. ഇതിന്‍റെ ഭാഗമായി 9, 15, 16 വാർഡുകളിൽ മിനി എം.സി.എഫ് സ്ഥാപിച്ചു. നഗരസഭതല ഉദ്ഘാടനം 16ാം വാർഡിലെ കതിരുവേലിപ്പടിയിൽ നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യകാര്യ സമിതി അധ്യക്ഷനും വാർഡ് കൗൺസിലറുമായ ജെറി അലക്സ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ആമിന ഹൈദരാലി, എസ്. ഷെമീർ, ഇന്ദിരാമണിയമ്മ, അഷ്റഫ്, അനീസ് പി. മുഹമ്മദ്, ബിനു ജോർജ്, സിനി, സന്ധ്യ പനക്കൽ, എൻ.കെ. സോമസുന്ദരൻ, പി.ജി. ഗോപി, ഉഷ ചന്ദ്രൻ, ബിജിമോൾ മാത്യു, സരസ്വതിയമ്മ എന്നിവർ പങ്കെടുത്തു. വാർഡിൽ എം.സി.എഫ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകിയ ചരുവിളയിൽ റെജി ചാക്കോയെയും വാർഡിലെ ഹരിത കർമസേന പ്രവർത്തകരായ കവിത, ജിൻസി എന്നിവരെയും ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.