Posted On
date_range Updated On
date_range വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന യുവാക്കൾ പിടിയിൽ
വാളയാർ: നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തുന്ന രണ്ടുപേർ പിടിയിൽ. വിത്തനശേരി സ്വദേശികളായ അജീഷ് (22) രമേശ് (33) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
നെന്മാറയിൽനിന്ന് മോഷ്ടിച്ച ബാറ്ററികളുമായി കഞ്ചിക്കോട് പോകുന്ന വഴി വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്.
രാത്രിയിൽ നിർത്തിയിടുന്ന ലോറികളിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ച് വഴിയോര കച്ചവടക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
കസബ എസ്.ഐ വിബിൻ കെ. വേണുഗോപാൽ, ജൂനിയർ എസ്.ഐ ഷാഹുൽ, എസ്.ഐ സദാശിവൻ, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, രാജൻ, മണികണ്ഠൻ, സേവ്യർ, സെൽവരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.