പിടിയിലായവർ
Posted On
date_range Updated On
date_range ഏഴര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പാലക്കാട്: ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച രാത്രി റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ അജിത്ത് (26), അഷ്റഫ് (19) എന്നിവരാണ് പിടിയിലായത്.
കോയമ്പത്തൂരിെല ഇടനിലക്കാരനിൽനിന്ന് വാങ്ങിയ കഞ്ചാവ് കോഴിക്കോെട്ട ചില്ലറ വിൽപനക്കാർക്ക് നൽകാൻ കൊണ്ടുപോവുകയായിരുന്നെന്ന് പ്രതികൾ െമാഴിനൽകി. എസ്.െഎമാരായ എസ്. അൻഷാദ്, എം. സുനിൽ, എ.എസ്.െഎ ജോസഫ് സോളമൻ, എസ്.സി.പി.ഒമാരായ ശിവകുമാർ, ഷംസീർ അലി, അജീഷ് ബാബു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.