വിഷ്ണു

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതി പിടിയിൽ

മുണ്ടൂർ: ലഹരിമരുന്ന് ഇടപാട്​ സംബന്ധിച്ച തർക്കത്തിൽ കല്ലടിക്കോട് വല്ലാമല വീട്ടിൽ ശരത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി തൃശൂർ പഴുവിൽ കുറുമ്പിലാവ് പാറേക്കോട്ടിൽ വിഷ്ണുപ്രസാദിനെ കോങ്ങാട് പൊലീസ്​ പിടികൂടി. ചൊവ്വാഴ്​ച രാത്രി 9.15ന്​ കാഞ്ഞികുളത്തുവെച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്​.

എസ്​.ഐമാരായ മഹേഷ് കുമാർ, ജസ്​റ്റിൻ, താഹിർ, ഫക്രുദ്ദീൻ, എ.എസ്.ഐമാരായ നരായണൻകുട്ടി, സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയിംസ് ജോൺ, സിവിൽ പൊലീസ് ഓഫിസർ സജീഷ്, പ്രദീപ് കുമാർ എന്നിവരും ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ്‌ അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - youth stabbed one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.