മുതലമട നരിപ്പാറ ചള്ളയിലെ കുടിലുകളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ വയറിങ് നടത്തുന്നു
Posted On
date_range Updated On
date_range ഓൺലൈൻ പഠനം: ആദിവാസി കുടിലുകളിൽ വയറിങ് നടത്തി
മുതലമട: നരിപ്പാറ ചള്ളയിലെ ആദിവാസി ഊരുകളിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് വയറിങ് നിർവഹിച്ചു നൽകി. വൈദ്യുതി ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങിയ ഊരിലെ രണ്ട് കുടിലുകളിലാണ് അവകാശ പ്രക്ഷോഭ യാത്രയുടെ ഭാഗമായി പ്രവർത്തകർ വയറിങ് ചെയ്തത്.
പ്രവൃത്തികൾക്ക് ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം, അഫ്സൽ, മുബാറക് എന്നിവർ നേതൃത്വം നൽകി. കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.