അഗളി: പാലക്കാട് അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഒരാഴ്ചയായി ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. മറ്റ് കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടുന്നതിനിടയിലാണ് ആനക്ക് പരിക്കേറ്റതെന്നാണ് വനം വകുപ്പ് അറിയിച്ചത്.
വെറ്റിനറി സർജന്മാർ എത്തി പരിശോധന നടത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മയക്ക് വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ സാധിച്ചിരുന്നില്ല. ദേഹമാസകലം പരിക്കേറ്റ ആന പുലർച്ചെ എഴുന്നേൽക്കാൻ കഴിയാതെ പൂർണമായും നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞദിവസം വെറ്റിനറി സർജന്മാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.