മു​ള​ഞ്ഞൂ​രി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി​ക്കാ​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ കാ​ർ

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

ല​ക്കി​ടി: ല​ക്കി​ടി മു​ള​ഞ്ഞൂ​രി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. യാ​ത്ര​ക്കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മു​ള​ഞ്ഞൂ​രി​ൽ നി​ന്നും വാ​ണി​യം​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മു​ള​ഞ്ഞൂ​ർ പു​ന്തു​രു​ത്തി​യി​ൽ അ​രു​ൺ ഓ​ടി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

മു​ള​ഞ്ഞൂ​ർ-​പു​ലാ​പ​റ്റ​ശ്ശേ​രി റോ​ഡി​ൽ ഇ​ള​യി​രി​ക്ക​ൽ ആ​ലി​നു സ​മീ​പം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കാ​ർ മ​റി​ഞ്ഞ് തൊ​ട്ട​ടു​ത്ത വൈ​ദ്യു​തി പോ​സ്​​റ്റി​ൽ ഇ​ടി​ച്ചു നി​ന്നു. കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ​കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - wild boar crossed on road car overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.