പാലക്കാട്: ലോക്ഡൗണിൽ കോവിഡ് രോഗികള്‍ക്കും മറ്റിതരക്കാര്ക്കും 'വിശ്വാസി'െൻറ ആഭിമുഖ്യത്തില്‍ സൗജന്യ ഉച്ചഭക്ഷണം നല്കുന്ന പദ്ധതി ജില്ല കലക്ടര്‍ മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു. ഈശ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിെൻറയും വിശ്വാസ് അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
'വിശ്വാസ്' സെക്രട്ടറി പി. പ്രേംനാഥ്, ഈശ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റി ചെയര്മാന് ബി. ജയരാജന്, വിശ്വാസ് വളൻറിയര്‍ അഡ്വ. എം. മനോജ്, അഡ്വ. എസ്. രമേശ് (നന്മ), സുജേഷ് എന്നിവര്‍ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമാകാന്‍ താൽപര്യമുള്ളവര് വിശ്വാസ്, എസ്.ബി.ഐ സിവില്സ്റ്റേഷന് ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍: 38155745730, ഐ.എഫ്.സി കോഡ്: SBIN0004925 ല്‍ പണം അടയ്ക്കാമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.