ഒറ്റപ്പാലം: മുരുക്കുംപറ്റയിലെ ക്വാറിയിലേക്ക് അതിക്രമിച്ചു കയറി മാനേജരെയും സ്റ്റാഫിനെയും മർദിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തെന്ന പരാതിയിൽ മൂന്ന് പേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ചുനങ്ങാട് മുരുക്കുംപറ്റ കോട്ടക്കുളങ്ങര സുനീഷ് കുമാർ (32) , ചെറുമുണ്ടശ്ശേരി ആക്കപ്പറമ്പിൽ അബ്ദുൽഷക്കീർ അലി (37), വരോട് കുളച്ചാലിൽ മുഹമ്മദ് അഷറഫ് (37) എന്നിവരെയാണ് എസ്.ഐ ഷാരുണ ജയലാനിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
മാനേജർ ഉൾപ്പെടെയുള്ളവരെ വടി കൊണ്ട് അടിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ഓഫിസിനകത്തെ കമ്പ്യൂട്ടറുകളും ഗ്ലാസുകളും അടിച്ചുതകർക്കുകയും ചെയ്തതായാണ് ഇവർക്കെതിരെ ആരോപണം. സ്വകാര്യ വസ്തുക്കൾക്ക് നാശനഷ്ടം വരുത്തൽ, അതിക്രമിച്ചുകയറൽ, മർദനം, പിടിച്ചുപറി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്നും രണ്ടര ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായതായും പൊലീസ് പറഞ്ഞു.
ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തു.ടിപ്പർ ലോറി സമരവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ക്വാറി അതിക്രമമെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.