Posted On
date_range Updated On
date_range പീഡനക്കേസ് പ്രതിക്ക് കോവിഡ്
വടക്കഞ്ചേരി: പീഡനക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയായ പ്രതിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാളുമായി ഇടപഴകിയ വടക്കഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ 12 പൊലീസുകാർ, വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, റിമാൻഡിൽ കഴിയുന്ന ആലത്തൂർ സബ് ജയിലിലെ തടവുകാർ, ജീവനക്കാർ, ഇയാളുടെ കുടുംബാംഗങ്ങൾ, സമീപവാസികൾ ഉൾപ്പെടെ നിരവധിപ്പേർ സമ്പർക്കപട്ടികയിലുണ്ട്.
ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.