Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണത്തിലിരുന്ന മിലിട്ടറി ജീവനക്കാരന് വെട്ടേറ്റു
വടക്കഞ്ചേരി: കോവിഡ് നിരീക്ഷണത്തിലിരുന്ന മിലിട്ടറി ജീവനക്കാരന് വെട്ടേറ്റ് പരിക്ക്. കിഴക്കഞ്ചേരി പനംകുറ്റി കരടിയള ഉല്ലാസിനാണ് (37) വെേട്ടറ്റത്.
ഞായറാഴ്ച ഉച്ചക്ക് 2.30ഒാടെയാണ് സംഭവം. ഡൽഹിയിൽ മിലിട്ടറി ഓഫിസിൽ ക്ലർക്കായ ഉല്ലാസ് രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. വടക്കഞ്ചേരിയിൽ സ്വകാര്യ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയവെ ശനിയാഴ്ച വീട്ടിലേക്ക് പോവുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പിതാവ് ചന്ദ്രനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. വെട്ടേറ്റ ഉല്ലാസ് പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്കാണ് വെട്ടാനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.