നണ്ടൻകിഴായ-കൊട്ടപ്പള്ളം റോഡിലെ വെള്ളക്കെട്ട്
മുതലമട: കൊട്ടപ്പള്ളം റോഡിൽ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് നാട്ടുകാർ.
എട്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് റോഡ് കോൺക്രീറ്റ്, റീ ടാറിങ് എന്നിവ നടത്തിയ നണ്ടൻകിഴായ-കൊട്ടപ്പള്ളം റോഡിലാണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് പതിവാകുന്നത്. താഴ്ച് പരിഹരിക്കാതെ കോൺക്രീറ്റ് ചെയ്തതാണ് പരിസരത്തെ വിദ്യാർഥികൾക്കുപോലും ദുരിതമായത്. വെള്ളം ഒഴുകിപ്പോകാൻ ഓടകൾ ഒരു വശത്തെങ്കിലും ആഴത്തിൽ നിർമിക്കാത്തതാണ് വെള്ളക്കെട്ട് വർധിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ ഒരുവശത്ത് മഴവെള്ളം ഒഴുകിപ്പോകാൻ ഒന്നര അടി താഴ്ചയിൽ ഓടകൾ കോൺക്രീറ്റ് ചെയ്ത് സ്ലാബിട്ടാൽ പരിഹാരമാകും. എന്നാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി റോഡിലെ താഴ്ചയുള്ള കോൺക്രീറ്റ് ചെയ്ത പ്രദേശം ഒരേ നിരപ്പാക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.