Posted On
date_range Updated On
date_range കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ കുറ്റത്തിന് രണ്ടു പേരെ ശിക്ഷിച്ചു
പാലക്കാട്: കാട്ടുപന്നിയെ വൈദ്യുതി ഷോക്കേൽപ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ കുറ്റത്തിന് രണ്ടുപേരെ കോടതി ശിക്ഷിച്ചു. വള്ളിക്കോട്, വാർക്കോട് തോട്ടക്കര സ്വദേശികളായ സജി, സുരേഷ് എന്നിവരെയാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി രണ്ടു വർഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
മുട്ടികുളങ്ങര പോലീസ് ക്യാമ്പിലെ രണ്ടു പൊലീസുകാർ ഷോക്കേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണ് ഇരുവരും. സർക്കാറിനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ എം.എച്ച്. മുഹമ്മദ് റഫീക് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.