Posted On
date_range Updated On
date_range ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
പാലക്കാട്: മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് വഴിയാണ് സംഭവം. അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പ്രസവിച്ചത്.
മണ്ണാർക്കാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു യുവതിയെ.മണ്ണാർക്കാട് ബസ്‍സ്റ്റാന്റ് പരിസരത്തെത്തിയപ്പോഴേക്കും ബിന്ദു പ്രസവിച്ചു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.