Posted On
date_range Updated On
date_range മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു
ചിറ്റൂർ: ചിറ്റൂർ-തമിഴ്നാട് അന്തർസംസ്ഥാന പാതയിൽ ചിറ്റൂർ താലൂക്ക് ആശുപത്രിക്ക് സമീപം റോഡരികിൽ നിൽകുന്ന മരത്തിന്റെ കൊമ്പ് പൊട്ടിവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ടോടെയാണ് സംഭവം.
പാതയിൽ മരക്കൊമ്പ് വീഴുന്ന സമയത്ത് ആരുമില്ലാത്തത് മൂലം വലിയ അപകടമാണ് ഒഴിവായത്. പിന്നീട് ചിറ്റൂർ ഫയർഫോഴ്സ് എത്തി മരക്കൊമ്പ് മുറിച്ച് നീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.