കലമാനിനെ വേട്ടയാടിയ മൂന്നു പേർ പിടിയിൽ

പറമ്പിക്കുളം: കലമാനിനെ വേട്ടയാടി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. തേക്കടി ഫോറസ്റ്റ് ഓഫിസിന് സമീപത്തെ ഒറവൻപാടി മുപ്പത് ഏക്കർ കോളനിയിലെ വിഷ്ണു (22), ഒറവൻപാടി കോളനിയിലെ മണികണ്ഠൻ (47), ബൈജു (44) എന്നിവരെയാണ് കലമാനെ വേട്ടയാടി കൊലപ്പെടുത്തി കറിവെച്ച് കഴിച്ച കേസിൽ വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

ഫീൽഡിൽ ജോലി ചെയ്യുന്ന വനംവകുപ്പ് ജീവനക്കാർ സംശയാസ്പദമായ സാഹചര്യത്തിൽ അതുവഴി കടന്നുപോയ വിഷ്ണുവിനെ പരിശോധിച്ചപ്പോഴാണ് ഉണക്കിയ മാനിറച്ചി കണ്ടെത്തിയത്. തുടർന്നുള്ള അേന്വഷണത്തിലാണ് ഒറവൻ പാടി കോളനിയിലെ ബൈജു, മണികണ്ഠൻ എന്നിവർ ചേർന്ന് ഞായറാഴ്ച വേട്ടപ്പട്ടിയെ ഉപയോഗിച്ച് കലമാനിനെ കൊന്നതാണെന്നും കറി വെച്ചതിന്‍റെ ബാക്കി ഉണക്കിയതാണെന്നുമുള്ള വിവരങ്ങൾ വെളിവായത്.

ഇറച്ചി കോളനിയിലേക്ക് കടത്തുന്നതിനിടെയാണ് വനം വകുപ്പ് മറ്റുള്ളവരെ പിടികൂടിയത്. സംഘത്തിൽ രണ്ടു പേർ കൂടിയുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എം. മാത്യു പറഞ്ഞു.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എസ്. സുൽഫീക്കർ, വി. മോഹനൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പ്രെയ്ലി കെ. മധു, സതീഷ്, വാച്ചർ രവി എന്നിവരടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച ഇവരെ പിടികൂടിയത്. പ്രതികളെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Three arrested for poaching deer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.