കോ​വി​ഡ് നി​യ​ന്ത്ര​ണ ഭാ​ഗ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന കോ​ട്ട​മൈ​താ​ന​ത്തെ രാ​പ്പാ​ടി ഓ​പ്പ​ൺ ഒാ​ഡി​റ്റോ​റി​യം

10 നാ​ള്‍ നീ​ണ്ടുനിൽക്കുന്ന ആ​ഘോ​ഷങ്ങൾ ഓർമ മാത്രം; ഓണ​ത്തി​ന് നി​ശ്ച​ല​മാ​യി രാ​പ്പാ​ടി ഓ​ഡി​റ്റോ​റി​യം

പാ​ല​ക്കാ​ട്: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്കാ​യി സ​ന്ദ​ര്‍ശ​ക​ര്‍ നി​റ​ഞ്ഞി​രു​ന്ന രാ​പ്പാ​ടി ഇ​ത്ത​വ​ണ​യും നി​ശ്ച​ലം. കോ​ട്ട​മൈ​താ​ന​ത്തെ രാ​പ്പാ​ടി ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഓ​ണാ​ഘോ​ഷം ന​ട​ത്താ​റു​ള്ള​ത്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​വും മ​ഹാ​മാ​രി​യി​ല്‍ മു​ങ്ങി ഓ​ണാ​ഘോ​ഷ​ത്തി​ന് നി​റം മ​ങ്ങി​യ​പ്പോ​ള്‍ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ക്കൊ​പ്പം രാ​പ്പാ​ടി​യും വി​ജ​ന​മാ​യി. ഇ​ത്ത​വ​ണ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ക്ക് അ​നു​മ​തി​യി​ല്ലാ​താ​യ​തോ​ടെ വേ​ദി​ക​ളൊ​ക്കെ ഓ​ണ​നാ​ളു​ക​ളി​ല്‍ വി​ജ​ന​മാ​യി.

ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് പു​റ​മെ നി​ര​വ​ധി ടി​ക്ക​റ്റു​വാ​ങ്ങി​യു​ള്ള പ​രി​പാ​ടി​ക​ളും രാ​പ്പാ​ടി​യി​ല്‍ അ​ര​ങ്ങേ​റാ​റു​ണ്ട്. ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി 10 നാ​ള്‍ നീ​ണ്ടു നി​ല്‍ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് രാ​പ്പാ​ടി​യി​ല്‍ ന​ട​ന്നി​രു​ന്ന​ത്. 

Tags:    
News Summary - Those celebrations, which last for 10 days, are only a memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.