പാ​ല​ക്ക​യ​ത്ത് കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ വാ​ഴ​ക​ൾ

വി​ല​യു​ണ്ട്, വി​ള​വി​ല്ല; ഇ​രു​ണ്ട് ക​ർ​ഷ​കമ​നം

ക​ല്ല​ടി​ക്കോ​ട്: പ​ച്ച​ക്ക​റി​ക​ൾ​ക്കും ഇ​ഞ്ചി​ക്കും വി​ല കൂ​ടി​യി​ട്ടും മ​ഴ​ക്കെ​ടു​തി​യും വി​ള​നാ​ശ​വും മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ വി​ഷ​മ സ​ന്ധി​യി​ലാ​ക്കി. ഓ​ണം വ​ര​വാ​യി​ട്ടും ക​ർ​ഷ​ക​മ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ ഇ​ത്തി​രി വെ​ട്ട​ത്തി​ന് പ​ക​രം നി​രാ​ശ​യു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ ഉ​രു​ണ്ട് കൂ​ടു​ക​യാ​ണ്. ഇ​നി പ്ര​തീ​ക്ഷ ക​ർ​ഷ​ക​ർ​ക്കു​ള്ള സ​മാ​ശ്വാ​സ പ​ദ്ധ​തി​ക​ളി​ലാ​ണ്.

അ​ഞ്ച് വ​ർ​ഷം മു​മ്പു​ണ്ടാ​യ പ്ര​ള​യ​കാ​ല​ത്തി​ന് ശേ​ഷ​വും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ഷ്ടി​യും പ​ഴ​യ​കാ​ല പ്ര​താ​പ​വും തി​രി​ച്ച് പി​ടി​ക്കാ​ൻ പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം പ​റ്റു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ്ര​ള​യാ​ന​ന്ത​ര കാ​ല​ത്ത് മ​ണ്ണി​ന്റെ ഫ​ല​ഭൂ​യി​ഷ്ഠി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഉ​ത്പാ​ദ​നം വ​ള​രെ താ​ഴ്ന്നു. ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ല​യി​ടി​വും തു​ട​ർ​ച്ച​യാ​യ ര​ണ്ട് വ​ർ​ഷ​വും ക​ർ​ഷ​ക​ർ അ​നു​ഭ​വി​ച്ചു. ഇ​തി​നെ പി​റ​കെ​യാ​ണ് ഈ ​വ​ർ​ഷ​മാ​ദ്യ​ത്തെ വേ​ന​ൽ​മ​ഴ​യി​ലും മ​റ്റ് പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലും കൃ​ഷി ന​ശി​ച്ച​ത്. ക​രി​മ്പ, കാ​രാ​കു​ർ​ശ്ശി, ത​ച്ച​മ്പാ​റ, കാ​ഞ്ഞി​ര​പ്പു​ഴ, ക​ട​മ്പ​ഴി​പ്പു​റം, കോ​ങ്ങാ​ട്, കേ​ര​ള​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​റ്റി​ലും മ​ഴ​യി​ലും ഏ​ക​ദേ​ശം മൂ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ വി​ള​നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. വാ​ഴ, റ​ബ​ർ, ക​മു​ക്, നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യാ​ണ് വ​ൻ​തോ​തി​ൽ ന​ശി​ച്ച​ത്.

മു​ണ്ടൂ​ർ, കേ​ര​ള​ശ്ശേ​രി, പു​തു​പ്പ​രി​യാ​രം, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ഞ്ചി​യും മ​ഞ്ഞ​ളും കീ​ട​ബാ​ധ കാ​ര​ണം ന​ശി​ച്ചു. ഓ​ണ​ക്കാ​ല വി​പ​ണി പ്ര​തീ​ക്ഷി​ച്ച് കൃ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ് ഏ​റെ​യും. ഓ​ണ സീ​സ​ൺ തു​ട​ങ്ങും​മു​മ്പ് ത​ന്നെ നേ​ന്ത്ര​ക്കാ​യ, വെ​ണ്ട, ഇ​ഞ്ചി, നാ​ട​ൻ പ​യ​ർ, പ​ച്ച​മു​ള​ക് എ​ന്നി​വ​ക്ക് കൂ​ടി​യ വി​ല പൊ​തു വി​പ​ണി​യി​ലു​ണ്ട്. ഉ​ത്പാ​ദ​ന കു​റ​വും വി​ള​നാ​ശ​വും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വ​രു​മാ​ന സ്രോ​ത​സ്സ് ത​ക​ർ​ത്തു. ഉ​പ​ജീ​വ​ന​മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ പി​ടി​ച്ച് നി​ൽ​ക്കു​ന്ന​തി​നാ​ണ് പ​ല​രും ഭീ​മ​മാ​യ തു​ക വാ​യ്പ​യെ​ടു​ത്ത് കൃ​ഷി പു​ന​രാ​രം​ഭി​ച്ച​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ത​ട​യി​ടാ​ൻ പ്ര​തി​രോ​ധം തീ​ർ​ത്ത് കൃ​ഷി ഇ​റ​ക്കി​യ​വ​ർ​ക്കും മ​ഴ​ക്കെ​ടു​തി വി​ന​യാ​യി. ഓ​ണ​ത്തി​ന് ക​ർ​ഷ​ക​ർ​ക്ക് സ​മാ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - There is price, but there is no yield; It is dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.