Posted On
date_range Updated On
date_range മോഷണ പരമ്പര: ഇരുട്ടിൽ തപ്പി പൊലീസ്
വാളയാർ: കഞ്ചിക്കോട് വാളയാർ മേഖലയിൽ മാസങ്ങളായി അരങ്ങേറുന്ന മോഷണ പരമ്പരയിൽ തുമ്പില്ലാതെ ഇരുട്ടിൽ തപ്പി പൊലീസ്. പ്രതികളെക്കുറിച്ച് സൂചന പോലും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.
ഒരുമാസം മുമ്പ് വീട്ടമ്മയെ തലക്കടിച്ച് കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. വാഹനം തടഞ്ഞ് വാളയാറിൽ ഒന്നേമുക്കാൽ ലക്ഷം കവർന്ന കേസിലും പ്രതികൾ പുകമറയത്താണ്.
രണ്ടുദിവസംമുമ്പ് പുതുശ്ശേരിയിൽ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം കവർന്നു പ്രീക്കോട്ട് മിൽ കോളനിയിൽനിന്ന് വീടാക്രമിച്ച് രണ്ടുലക്ഷം കവർന്ന കേസിലും ഇനിയും പ്രതിയെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.