ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽനിന്ന് മോഷണം പോയ സാധനങ്ങളുടെ വിശദ റിപ്പോർട്ട് തിങ്കളാഴ്ച പൊലീസിൽ സമർപ്പിക്കും. മോട്ടോർ, വാൾ ഫാനുകൾ, ചേഞ്ച് ഓവർ സ്വിച്ച്, ഫയർ സേഫ്റ്റി പൈപ്പ് ഹോസ് തുടങ്ങിയ സാധനങ്ങളാണ് ആശുപത്രിയിൽനിന്ന് വിവിധ ഘട്ടങ്ങളിലായി മോഷണം പോയത്. മോഷണം സംബന്ധിച്ച പരാതി ഒറ്റപ്പാലം പൊലീസിന് നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭൻ പറഞ്ഞു.
ഇവയുടെ വില തുടങ്ങിയ വിശദ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കി തിങ്കളാഴ്ച സമർപ്പിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. ഇതിനു ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക. ലേലം ചെയ്ത് വിൽക്കാൻ സൂക്ഷിച്ച വസ്തുക്കൾക്കൊപ്പം ഉപയോഗത്തിലിരിക്കുന്ന സാധനങ്ങളും കവർന്നിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ചയും മോഷണം നടന്നെന്ന് സൂപ്രണ്ട് പൊലീസിൽ നൽകിയ പരാതിയിലുണ്ട്.
ചിലർ സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞതായാണ് വിവരം. നേരത്തെ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലാണ് ഇക്കഴിഞ്ഞ ദിവസം ചികിത്സക്കെത്തിയ വയോധികയുടെ കഴുത്തിലഞ്ഞിരുന്ന രണ്ടേ കാൽ പവൻ തൂക്കം വരുന്ന മാല കവർന്നത്. ഒ.പി കൗണ്ടറിൽ വരി നിൽക്കവെയാണ് മാല നഷ്ടമായത്. ഇത് സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.