പിടികൂടിയ മലമ്പാമ്പ്
Posted On
date_range Updated On
date_range മലമ്പാമ്പിനെ പിടികൂടി
മംഗലംഡാം: രണ്ട് കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. വാർഡ് അംഗം അഡ്വ. ഷാനവാസിന്റെ വീടിന്റെ പിറകിലുള്ള കോഴിക്കൂട്ടിൽനിന്നാണ് പിടിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെ കോഴിക്കൂട്ടിൽനിന്ന് ബഹളംകേട്ട് വീട്ടുകാർ ചെന്ന് നോക്കുമ്പോഴാണ് കോഴിക്കൂട്ടിനകത്ത് പാമ്പിനെ കണ്ടത്. കൂട്ടിലുണ്ടായിരുന്ന മൂന്ന് കോഴികളിൽ രണ്ടെണ്ണത്തിനെ വിഴുങ്ങിയിരുന്നു.
അടുത്തതിനെ പിടിക്കാൻ തുടങ്ങുന്നതിനിടെയാണ് വീട്ടുകാർ കണ്ടത്. ഉടൻ മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.