മൂച്ചങ്കുണ്ട് പന്തപ്പാറയിലെ രുഗ്മണി - മത്തായി ദമ്പതികൾ
മുതലമട: മുച്ചങ്കുണ്ട് പന്തപ്പാറയിലെ രോഗികളായ രുഗ്മണി - മത്തായി ദമ്പതികൾക്ക് ഇരുട്ടടിയായി വൈദ്യുതി ബില്ല്. 2215 രൂപയാണ് ഇവർക്ക് ബില്ല് ലഭിച്ചത്. മാനസിക രോഗിയായ രുഗ്മണിയും കിടപ്പ് രോഗിയായ മത്തായിയും അതിദാരിദ്ര്യ വിഭാഗത്തിൽ പെട്ടവരാണ്. പഞ്ചായത്തംഗം കൽപന ദേവി ഉൾപ്പെടെ അയൽവാസികളുടെ സഹായത്താലാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സാധാരണ കുറഞ്ഞ തുകയാണ് വൈദ്യുതി ബില്ലായി വരാറ്. ഇത് പഞ്ചായത്ത് അംഗമാണ് അടച്ചുവരുന്നത്. മരുന്നുകൾ വാങ്ങാൻ പോലും പെൻഷൻ തുക മതിവരാത്ത വയോധിക ദമ്പതികൾ അമിത വൈദ്യുതി ബിൽ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മുതലമട കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.