തൈ​പൊ​ങ്ക​ൽ ഇ​ന്ന്; ആ​ഘോ​ഷ​ത്തി​ൽ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളും

പാ​ല​ക്കാ​ട്: പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ജി​ല്ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളും. ത​മി​ഴ്നാ​ട്ടി​ലു​ള്ള അ​തേ പ്രാ​ധാ​ന്യ​ത്തോ​ടെ ത​ന്നെ​യാ​ണ് ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളും പൊ​ങ്ക​ലി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്. ത​മി​ഴ് ക​ല​ണ്ട​റി​ലെ മാ​ർ​ഗ​ഴി മാ​സം ക​ഴി​ഞ്ഞ് തൈ​മാ​സം പി​റ​ക്കു​ന്ന​തോ​ടെ​യാ​ണ് പൊ​ങ്ക​ൽ ആ​ഘോ​ഷം തു​ട​ങ്ങു​ന്ന​ത്.

കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ ഓ​ർ​മ​പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് പൊ​ങ്ക​ൽ. വീ​ട്ടു​പ്പൊ​ങ്ക​ൽ(​ബോ​ഗി), തൈ​പ്പൊ​ങ്ക​ൽ, മാ​ട്ടു​പ്പൊ​ങ്ക​ൽ, കാ​ണും​പൊ​ങ്ക​ൽ എ​ന്നി​ങ്ങ​നെ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി വ്യ​ത്യ​സ്​​ത രീ​തി​യി​ലാ​ണ് പൊ​ങ്ക​ൽ ആ​ഘോ​ഷം. ആ​ദ്യ​ദി​വ​സ​ത്തെ ആ​ഘോ​ഷം തി​ങ്ക​ളാ​ഴ്ച, മാ​ർ​ഗ​ഴി​യു​ടെ അ​വ​സാ​ന ദി​വ​സം ന​ട​ന്നു. പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ തൈ​പൊ​ങ്ക​ൽ തൈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് ആ​ഘോ​ഷി​ക്കു​ക. വീ​ടു​ക​ളി​ൽ പൊ​ങ്ക​ൽ വെ​ച്ചു വി​ള​മ്പി​യും മു​റ്റ​ത്ത് വ​ർ​ണാ​ഭ​മാ​യ കോ​ലം വ​ര​ച്ചും പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തി​യു​മാ​ണ് ആ​ഘോ​ഷം. വീ​ടി​നു പു​റ​ത്ത് അ​ടു​പ്പു​കൂ​ട്ടി​യാ​ണ് പൊ​ങ്ക​ൽ ത​യാ​റാ​ക്കു​ക.

മൂ​ന്നാം ദി​ന​മാ​യ മാ​ട്ടു​പൊ​ങ്ക​ലി​ന് ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ച്ച് മ​ഞ്ഞ​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് കു​റി വ​ര​ച്ച് പൂ​ജി​ക്കും. ക​ർ​ഷ​ക​ർ​ക്ക് ഈ ​ദി​വ​സം പ്ര​ധാ​ന​മാ​ണ്. നാ​ലാം​ദി​ന​മാ​യ കാ​ണും​പൊ​ങ്ക​ലി​ന് ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം ഒ​ത്തു​കൂ​ടി സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റും. ജീ​വി​തോ​പാ​ധി​ക​ളാ​യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​ലും അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കു​ന്ന​തി​നാ​യാ​ണ് പൊ​ങ്ക​ൽ ദി​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും പൂ​ജ​ക​ളും ന​ട​ത്തു​ന്ന​ത്.

ജി​ല്ല​യി​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളാ​യ വാ​ള​യാ​ർ, കൊ​ഴി​ഞ്ഞാ​മ്പാ​റ, ചി​റ്റൂ​ർ, വേ​ല​ന്താ​വ​ളം, ഗോ​പാ​ല​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കാ​റു​ണ്ട്. ത​മി​ഴ് കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ലാ​യു​ള്ള മേ​ഖ​ല​ക​ളാ​ണി​വി​ടം. തൈ​പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​വ​ധി​യാ​ണ്.

News Summary - Thaipongal today; Border villages also protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.