എടത്തറ മൂത്താൻ തറ പാളയം സുരേഷി​െൻറ വീട്ടിലേക്ക് സൗജന്യ വൈദ്യുതി കണക്ഷൻ എത്തിച്ചതി​െൻറ സ്വിച്ച് ഓൺ കർമം സുധാകരൻ നിർവഹിക്കുന്നു

ഒറ്റമുറി ഷെഡിൽ വൈദ്യുതി; സുരേഷും കുടുംബവും ആഹ്ലാദത്തിൽ

പറളി: ഒറ്റമുറി ഷെഡിലെ ഇരുണ്ട വെളിച്ചത്തിൽ കഴിഞ്ഞിരുന്ന നിർധന കുടുംബത്തിന് കെ.വി.എം.എസി​െൻറ കാരുണ്യത്തിൽ വൈദ്യുതി എത്തിയത് അനുഗ്രഹമായി. പറളി എടത്തറ മൂത്താൻതറ പാളയം സുരേഷും കുടുംബവും താമസിക്കുന്ന ഷീറ്റ് മേഞ്ഞ ഒറ്റമുറി ഷെഡിലാണ് ചൊവ്വാഴ്ച കെ.വി.എം.എസിെൻറ ചെലവിൽ വയറിങ് നടത്തി വൈദ്യുതി കണക്ഷൻ നൽകിയത്.

വൈദ്യുതിയില്ലാത്തതിനാൽ സുരേഷി​െൻറ രണ്ടു മക്കൾക്ക് ഓൺലൈൻ പഠനം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ജില്ലയിൽ ഇത്തരത്തിൽ വൈദ്യുതി എത്തിച്ച 64ാമത്തെ വീടാണ് സുരേഷി​േൻറത്. വൈദ്യുതി എത്തിച്ചതി​െൻറ സ്വിച്ച്​ ഓൺ കർമം കെ.വി.എം.എസ് ജില്ല പ്രസിഡൻറ് സുധാകരൻ നിർവഹിച്ചു. ജില്ല വർക്കിങ്​ പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. സജിത്, ജില്ല ട്രഷറർ അനിൽ, ചെന്താമരാക്ഷൻ, രാജേഷ് പട്ടാമ്പി, ബിജു എടത്തറ, പഞ്ചായത്തംഗം സുരേഷ്, സെന്തിൽകുമാർ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.