അഗളി ഐ.എച്ച്.ആർ.ഡി കോളജിനു മുന്നിലെ മരം മണ്ണാർക്കാട് ചിന്നനത്തടാകം റോഡിലേക്ക് നിലംപൊത്തിയപ്പോൾ
Posted On
date_range Updated On
date_range വേനൽ മഴ: അട്ടപ്പാടിയിൽ വൈദ്യുതി തൂണുകളും മരങ്ങളും കടപുഴകി
അഗളി: അട്ടപ്പാടിയിൽ ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വൈദ്യുതി തൂണുകളും മരങ്ങളും കടപുഴകി. ലൈനുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
അഗളി ഐ.എച്ച്.ആർ.ഡി കോളജിനു മുന്നിലും ഗൂളിക്കടവ് ചിറ്റൂർ റോഡിലും മരങ്ങൾ കടപുഴകി. വലിയ തോതിൽ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.