Posted On
date_range Updated On
date_range മഴയിലും നവരാത്രിക്ക് മധുരംപകർന്ന് കരിമ്പ് വിൽപന സജീവം
പാലക്കാട്: ശക്തമായ മഴയിലും നവരാത്രി ആഘോഷങ്ങൾക്ക് മധുരം പകർന്ന് കരിമ്പ് വിപണി സജീവം. തമിഴ്നാട്ടിലെ സേലത്ത് നിന്നുമാണ് നഗരത്തിലെ മാർക്കറ്റിലേക്ക് കരിമ്പ് എത്തുന്നത്. നവരാത്രി ആഘോഷത്തിെൻറ ഭാഗമായ പൂജയ്ക്ക് കരിമ്പ് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഇത് മുന്നിൽ കണ്ടാണ് സേലത്ത് നിന്നും ലോഡ് കണക്കിന് കരിമ്പ് നഗരത്തിലെത്തിയത്. ഒരു തണ്ടിന് 40 രൂപയാണ് വില. ഇവിടെ നിന്നാണ് നാട്ടിൻപുറങ്ങളിലെ ചില്ലറ വിൽപന ശാലകളിലേക്കൂം കരിമ്പ് എത്തുന്നത്. റോഡരികിലും കരിമ്പ് വിൽപന സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.