പാലക്കാട്: ഭിന്നശേഷിക്കാരും ചലനശേഷി കുറഞ്ഞവരുമായ വ്യക്തികൾക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്താനായി പാലക്കാട് റെയിൽവേ ഡിവിഷൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സുഗമ്യ-ബ്രേക്കിങ് ബാരിയറുകൾ ആരംഭിച്ചു. സ്വർഗ ഫൗണ്ടേഷന്റെ പിന്തുണയോടെ, ഇന്റർനാഷനൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ സംരംഭം പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി, പാലക്കാട് ഡിവിഷനിലെ 20 പ്രധാന സ്റ്റേഷനുകളിലേക്ക് 24 ലൈറ്റ്വെയ്റ്റ് മൊബൈൽ റാമ്പുകളും പ്രത്യേകം രൂപകൽപന ചെയ്ത 24 വീൽചെയറുകളും കൈമാറി. പാലക്കാട് ജങ്ഷൻ, നിലമ്പൂർ റോഡ്, പൊള്ളാച്ചി ജങ്ഷൻ, ഫറോക്ക്, വടകര, താനൂർ, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, ഷൊർണൂർ ജങ്ഷൻ, ഒറ്റപ്പാലം, കുറ്റിപ്പുറം, പട്ടാമ്പി, മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ, കോഴിക്കോട്, പരപ്പനങ്ങാടി, കണ്ണൂർ, തിരൂർ എന്നിവയാണ് സ്റ്റേഷനുകൾ.
കോച്ചുകളിൽ നിന്ന് സുഗമമായി കയറാനും ഇറങ്ങാനും ഈ മൊബൈൽ റാമ്പുകൾ സഹായിക്കും. ലിഫ്റ്റുകൾ, നിർദിഷ്ട റാമ്പുകൾ, ആക്സസ് ചെയ്യാവുന്ന ടോയ്ലറ്റുകൾ, വീൽചെയർ സേവനങ്ങൾ തുടങ്ങിയവ ഡിവിഷനിലെ പല സ്റ്റേഷനുകളിലും ഇതിനകം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.