പുഴയിൽ മുങ്ങിത്താണ യുവാവിന്​ തുണയായത്​ സുദർശന​െൻറ നിശ്ചയദാർഢ്യം

ശ്രീകൃഷ്ണപുരം: കരിമ്പുഴ പുഴയിലെ വെള്ളീലം കടവിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട യുവാവി​െൻറ ജീവന്​ തുണയായത്​ 17കാര​െൻറ നിശ്ചയദാർഢ്യം. കോട്ടപ്പുറം ഹെലൻകെല്ലർ സ്മാരക അന്ധവിദ്യാലയത്തിൽ അധ്യാപക പരിശീലനത്തിനായി എത്തിയ പെരിന്തൽമണ്ണ സ്വദേശിയായ ജിഷ്ണുവിനാണ് (20) സുദർശന​െൻറ അവസരോചിത ഇടപെടലിൽ പുതുജീവൻ ലഭിച്ചത്. മരണത്തി​െൻറ പടിവാതിക്കലിൽ നിന്നു ജിഷ്ണുവിനെ കൈപിടിച്ചുയർത്തിയ സുദർശൻ നാടിന്​ അഭിമാനമായി മാറി.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജിഷ്ണു സുഹൃത്തായ ആലപ്പുഴ സ്വദേശി ടോം ജോസഫുമൊത്ത് തോട്ടര തൂക്കുപാലത്തിന് സമീപമുള്ള കടവിൽ കുളിക്കാനിറങ്ങിയത്. പുഴയിൽ നീന്തുന്നതിനിടെ ജിഷ്ണു കയത്തിൽ പെടുകയായിരുന്നു. ഈ സമയം പുഴയിൽ കുളിക്കാനെത്തിയ സമീപവാസി കൂടിയായ കിളയിൽ സുദർശനൻ വെള്ളത്തിലേക്ക് എടുത്ത് ചാടി മുങ്ങിത്താഴ്ന്ന ജിഷ്ണുവിനെ ലക്ഷ്യമാക്കി നീന്തി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സുദർശനന് ജിഷ്ണുവിനെ ഒരുവിധം കരക്കെത്തിക്കാനായി. അതിനിടെ ടോം തോമസ് നീന്തി മറുകരയിൽ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ സുദർശന​െൻറ കൈക്ക് ചെറിയ പരിക്കേറ്റു. സുദർശനൻ മണ്ണാർക്കാട് കമ്പ്യൂട്ടർ കോഴ്സിന് പഠിക്കുകയാണ്. സുദർശന​െൻറ ധൈര്യത്തെ നാട്ടുകാരും വിവരമറിഞ്ഞ വിവിധ പ്രദേശങ്ങളിലുള്ളവരും അനുമോദിച്ചു. 

Tags:    
News Summary - Sudarshan's determination helped the young man who drowned in the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.