ആലത്തൂർ ബി.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളജ് വിദ്യാർഥികളുടെ പൊതിച്ചോർ
വിതരണം
ആലത്തൂർ: അഗതികൾക്കും അശരണർക്കും ഭക്ഷണവിതരണവുമായി അധ്യാപക വിദ്യാർഥികൾ. ബി.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളജ് അധ്യാപകരും വിദ്യാർഥികളുമാണ് 'പാഥേയം' പരിപാടിയുടെ ഭാഗമായി ഭക്ഷണവിതരണം നടത്തിയത്.
യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കിയത്. ആലത്തൂരിൽനിന്ന് ആരംഭിച്ച ഭക്ഷണവിതരണം പാലക്കാട് കോട്ടമൈതാനം, ടൗണിന്റെ വിവിധ ഭാഗങ്ങൾ, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാമെത്തി ഭക്ഷണം ആവശ്യമുള്ളവർക്ക് നൽകി.
പ്രിൻസിപ്പൽ ഡോ. കെ.എസ്. ബാലാംബിക ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ നീമ സുരേന്ദ്രൻ, യുവസ്വരാജ് ജില്ല പ്രസിഡന്റ് ഇക്ബാൽ കുനിശ്ശേരി, മറ്റ് പ്രവർത്തകരായ ഉദയൻ, കെ. മുരളി, കെ.സി. ദീപുചന്ദ്, സുധാകരൻ, അധ്യാപകരായ ടി.എൻ. മീര, ജിനി എം. ജോർജ്, ബി. ശലബ, വി. സന്തോഷ്, വി.എം. രശ്മി, ഇ.പി. പ്രജിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.