പാലക്കാട് ബി.​ഒ.​സി റോ​ഡി​ലെ ബാ​ങ്കി​ന്‍റെ എ.​ടി.​എം

കൗ​ണ്ട​റി​ൽ ക​യ​റി​യ തെ​രു​വു​നാ​യ്

എ.​ടി.​എം കൗ​ണ്ട​റു​ക​ളും നാ​യ്ക്ക​ൾ കൈ​യ​ട​ക്കു​ന്നു

പാ​ല​ക്കാ​ട്: ന​ഗ​ര നി​ര​ത്തു​ക​ളി​ൽ അ​ല​യു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ എ.​ടി.​എം കൗ​ണ്ട​റു​ക​ളും കൈ​യ​ട​ക്കു​ന്നു. മി​ക്ക​യി​ട​ത്തും എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ലും വാ​തി​ലു​ക​ൾ തു​റ​ന്നി​ടു​ന്ന​തി​നാ​ലും ഇ​ത്ത​രം കൗ​ണ്ട​റു​ക​ൾ തെ​രു​വു​നാ​യ്ക്ക​ൾ കൈ​യേ​റു​ന്ന സ്​​ഥി​തി​യാ​ണ്.

ഇ​തു​മൂ​ലം ഇ​ട​പാ​ടു​കാ​ർ​ക്ക് പ​ണ​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്​​ഥി​തി​യാ​ണ്. തി​ര​ക്കൊ​ഴി​യു​ന്ന​തോ​ടെ എ.​ടി.​എം കൗ​ണ്ട​റു​ക​ൾ​ക്കു മു​ന്നി​ലും അ​ട​ച്ചി​ട്ട ക​ട​ക​ൾ​ക്കു​മു​ന്നി​ലും ത​മ്പ​ടി​ക്കു​ന്ന നാ​യ്ക്ക​ൾ കൗ​ണ്ട​റു​ക​ളി​ൽ വ​രെ ക​യ​റു​ന്ന സ്​​ഥി​തി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം തി​ര​ക്കേ​റി​യ ബി.​ഒ.​സി റോ​ഡി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ എ.​ടി.​എം കൗ​ണ്ട​റി​ൽ ക​യ​റി​യ നാ​യ് ഇ​ട​പാ​ടി​നെ​ത്തി​യ ആ​ൾ​ക്കാ​ർ​ക്കു​നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം ഭ​യ​ച​കി​ത​രാ​യ​വ​ർ പ​ണ​മെ​ടു​ക്കാ​ൻ അ​ടു​ത്ത കൗ​ണ്ട​റു​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര റോ​ഡു​ക​ളി​ൽ മി​ക്ക​യി​ട​ത്തും എ.​ടി.​എം കൗ​ണ്ട​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും എ​വി​ടെ​യും സൂ​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്​​ഥി​തി​യാ​ണ്.  

Tags:    
News Summary - stray dogs nuisanceAt ATM counters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.