റിനോയ് മോസസ്
പാലക്കാട്: പിരായിരി തരവത്ത് പടി ഇന്ദിര നഗറിൽ ദമ്പതിമാർക്ക് വെട്ടേറ്റ സംഭവത്തിൽ മരുമകൻ റിനോയ് മോസസ് (39) അറസ്റ്റിൽ. മേപ്പറമ്പ് മിഷൻ കോമ്പൗണ്ടിൽ താമസിക്കുന്ന പ്രതിയെ മംഗലാപുരത്തുനിന്നാണ് നോർത്ത് പൊലീസ് പിടികൂടിയത്. 21ന് രാവിലെ 11ന് പിരായിരി ഇന്ദിരാനഗറിൽ താമസിക്കുന്ന ഭാര്യാമാതാവ് ടെറി ജോൺ, ഭാര്യാപിതാവ് മോളി ടെറി എന്നിവരെയാണ് റിനോയ് ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ചത്.
ഭാര്യ രേഷ്മയുമായി അകന്നു കഴിയുന്ന പ്രതി ഭാര്യയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇയാൾ ഭാര്യ വീട്ടിലെത്തി മാതാപിതാക്കളുമായി വാക്കേറ്റത്തിലേർപ്പെടുകയും ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് കതക് ചവിട്ടി പൊളിച്ചാണ് ടെറിയെയും മോളിയെയും ജില്ല ആശുപത്രിയിൽ എത്തിച്ചത്. ടെറി ജോണിന് കൈക്കും മോളിക്ക് കഴുത്തിനും വെട്ടേറ്റിരുന്നു. സംഭവശേഷം ഷൊർണൂരിൽനിന്ന് ട്രെയിൻ വഴി രക്ഷപ്പെട്ടു. പാലക്കാട്ടെ ഒരു വാഹന ഷോറൂമിൽ ജീവനക്കാരനാണ് റിനോയ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.