വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലത്ത് കടകൾ കുത്തിതുറന്ന് മോഷണം. ദേശീയപാതയോരത്തെ കടകളാണ് ഞായറാഴ്ച കുത്തിതുറന്ന് മോഷണം നടത്തിയത്. മഹേശ്വരന്‍റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കുത്തിതുറന്ന് 6000 രൂപ കവർന്നു.
സമീപത്തെ കാസിമിന്‍റെ കോഴിക്കടയിൽനിന്ന് 2000 രൂപയും കോഴിയും മോഷ്ടിച്ചു. സമീപത്തെ ജോസഫിന്‍റെ വെളിച്ചെണ്ണ കടയിലും മോഷണശ്രമമുണ്ടായി. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.