യുവാക്കളുടെ ഷോ​ക്കേ​റ്റു മ​ര​ണം; ക​സ്റ്റ​ഡി അ​​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

പാ​ല​ക്കാ​ട്: ഷോ​​ക്കേ​റ്റ് മ​രി​ച്ച യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പൊ​ലീ​സ് സ​മ​ർ​പ്പി​ച്ച അ​​പേ​ക്ഷ കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. തു​ര​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പു​ക​ൾ​ക്കു​മാ​ണ് പ്ര​തി ജെ. ​ആ​ന​ന്ദ കു​മാ​റി​നെ (53) ക​സ്റ്റ​ഡി​യി​ൽ ചോ​ദി​ച്ച് വെ​ള്ളി​യാ​ഴ്ച പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് സി.​ഐ ഷി​ജു ഏ​ബ്ര​ഹാം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

സ്ഥ​ല​മു​ട​മ ആ​ന​ന്ദ കു​മാ​ർ കാ​ട്ടു​പ​ന്നി​ക്കാ​യി ഒ​രു​ക്കി​യ വൈ​ദ്യു​ത​ക്കെ​ണി​യി​ൽ​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ 25ന് ​പു​തു​ശ്ശേ​രി കാ​ളാ​ണ്ടി​ത്ത​റ​യി​ൽ സ​തീ​ഷ് (22), കൊ​ട്ടേ​ക്കാ​ട് കാ​ര​ക്കോ​ട്ടു​പു​ര തെ​ക്കേം​കു​ന്നം ഷി​ജി​ത്ത് (22) എ​ന്നി​വ​ർ മ​രി​ച്ച​ത്. സം​ഭ​വം മ​റ​ച്ചു​വെ​ക്കാ​ൻ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ന​ന്ദ്കു​മാ​ർ കു​ഴി​യെ​ടു​ത്ത് കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യു​താ​ഘാ​ത​മേ​റ്റാ​ണ് യു​വാ​ക്ക​ൾ മ​രി​ച്ച​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

Tags:    
News Summary - Shocked death of youth; Custody application Court today Will consider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.