Posted On
date_range Updated On
date_range ഏഴ് വയസുകാരനെ തെരുവു നായകള്‍ കടിച്ചു കീറി
കൂറ്റനാട്: പള്ളിയിലേക്ക് പോവുകയായിരുന്ന ഏഴ് വയസുകാരനെ തെരുവു നായകള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുപരിക്കേല്‍പ്പിച്ചു. തിരുമിറ്റകോട് നെല്ലികാട്ടിരി പെട്ടികട കുന്നും പുറത്ത് സക്കീര്‍ ഹുസൈന്റെ മകന് മുഹമ്മത് ഹിഷാനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സന്ധ്യയോടെയാണ് ആക്രമണം ഉണ്ടായത്.
കുട്ടിയുടെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ശരീരത്തിന്റെ പലഭാഗത്തുനിന്നും നായകൾ മാംസം കടിച്ചെടുത്തിരുന്നു. ഗുരുതരാവസ്ഥയിലാണ് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയത്. ഈ പ്രദേശങ്ങളില്‍ തെരുവു നായകളുടെ ശല്യം വ്യാപകമാണെന്ന പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.