നെല്ലിയാമ്പതി കമ്പിപ്പാലത്ത് അപകടമുണ്ടാക്കിയ കൂറ്റൻ പാറക്കഷണം
Posted On
date_range Updated On
date_range അപകട ഭീഷണിയായി പാറക്കഷണങ്ങൾ; അധികൃതർക്ക് അനങ്ങാപ്പാറ നയം
നെല്ലിയാമ്പതി: 2018ലെ പ്രളയകാലത്ത് റോഡിന്റെ വശത്തേക്ക് പതിച്ച കൂറ്റൻ പാറക്കഷണം അപകട ഭീഷണിയുയർത്തുന്നു. കമ്പിപ്പാലത്തിനടുത്താണ് പാറ ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നെത്തിയ സന്ദർശക സംഘത്തിന്റെ കാർ പാറക്കഷണത്തിലിടിച്ച് അപകടമുണ്ടായി. നാലുപേരടങ്ങിയ കുടുംബത്തിന്റെ കാറാണ് അപകടത്തിൽപെട്ടത്. എന്നാൽ, ആർക്കും പരിക്കുണ്ടായില്ല. ഉച്ചക്ക് ശേഷമുള്ള മൂടൽമഞ്ഞ് മൂലം വളവിലെ പാറക്കഷണം കാണാത്തതിനാലാണ് അപകടമുണ്ടായതെന്ന് സന്ദർശകർ പറഞ്ഞു. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എട്ടുവർഷം മുമ്പ് പ്രളയകാലത്ത് ഉരുൾപൊട്ടലിൽ റോഡിലേക്ക് എത്തിയ പാറക്കഷണം ഇതുവരെയും നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.