പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കിഴക്കേ വെണ്ണക്കര റേഷൻ കടക്ക് മുന്നിൽ നടത്തിയ ജില്ല ധർണ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: ഭക്ഷ്യധാന്യങ്ങളില്ലാതെ സംസ്ഥാനത്തെ റേഷൻ കടകൾ മാറിയതിൽ സർക്കാർ അനാസ്ഥക്ക് എതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ വെണ്ണക്കര എ.ആർ.ഡി 108 നമ്പർ റേഷൻ കടക്ക് മുന്നിൽ ജില്ലതല ധർണ നടത്തി. റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധിമൂലം സാധാരണ ജനങ്ങൾ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതുസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു.
നാളിതുവരെയുണ്ടാവാത്ത തരത്തിലുള്ള കടുത്ത പ്രതിസന്ധിയാണ് പൊതുവിതരണ മേഖല നേരിടുന്നത്. സ്ഥിതി സങ്കീര്ണമായിട്ടും സത്വരമായ പരിഹാരം കാണുന്നതില്‍ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ഈ വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറിമാരായ പി.വി. രാജേഷ്, പി. ബാലഗോപാൽ, മുൻ ഐ.ൻ.ടി.യു.സി ജില്ല പ്രസിഡന്റ് ചിങ്ങന്നൂർ മനോജ്, മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. മുസ്തഫ, നഗരസഭ പാർലിമെന്ററി പാർട്ടി നേതാവ് സാജോ ജോൺ, ഡി.സി.സി മെമ്പർ സി. കിദർ മുഹമ്മദ്, ഹരിദാസ് മച്ചിങ്ങൽ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, വി. മോഹൻ, വി. ആറുമുഖൻ, ശ്രീകുമാർ നമ്പൂതിരി, എ.എം. അബ്ദുല്ല, സി. നിഖിൽ എന്നിവർ സംസാരിച്ചു.
കിഴക്കഞ്ചേരി: കിഴക്കഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കുണ്ടുകാട് റേഷൻ കടക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി ഡോ. അർസ്സലാം നിസ്സാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ. ശ്രീനിവാസൻ, വി.ജെ. ജോസഫ്, ടി.കെ. ഷാനവാസ്, ബാബു പോൾ, വി.പി. പത്മനാഭൻ, സി.കെ. ഉസനാർ, മറിയ കുട്ടി ജോർജ്, ഷീബ ബാമ്പു, കെ.കെ. പൗലോസ് എന്നിവർ സംസാരിച്ചു.
കാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ ഷോപ്പിന് മുമ്പിൽ നടത്തിയ ധർണ
ആലത്തൂർ: കാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കടക്കുമുമ്പിൽ ധർണ നടത്തി. കെ.പി.സി.സിയുടെ ആഹ്വാനപ്രകാരമായിരുന്നു പരിപാടി. റേഷൻ കടകളിൽ അരിയും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കാൻ നടപടി എന്നാവശ്യപ്പെട്ടായിരുന്നു സമരം. ഡി.സി.സി പ്രസിഡന്റ് കെ. ചാത്തൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. വിജയമോഹൻ, പഞ്ചായത്ത് അംഗങ്ങളായ പി. കേശവദാസ്, കവിത സന്തോഷ്, വിൻഷ പ്രജിത്ത്, മണി വാവുള്ളിപ്പതി, മറ്റ് നേതാക്കളായ എം. സെയ്ദ് മുഹമ്മദ്. പി. ശിവാനന്ദൻ, ആർ. പത്മരാജ്, സാവിത്രി ശ്രീനിവാസൻ, വി. രാമകൃഷ്ണൻ, വാസു, സേതു മാധവൻ, സുലൈമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.