പാലക്കാട്: ചെറിയ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റുഫോമുകളിൽ നിറഞ്ഞ പാഴ്ചെടികളും പുല്ലും മാറ്റി അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ നടപടിയില്ല. പാഴ്ചെടികളും പുല്ലും നിറഞ്ഞ പ്ലാറ്റ്ഫോമിലേക്ക് ഭീതിയോടെയാണ് യാത്രക്കാർ എത്തുന്നുത്. കോവിഡിനെ തുടർന്ന് യാത്രാ ട്രെയിനുകൾ നിർത്തലാക്കിയതോടെ യാത്രക്കാർ സ്റ്റേഷനുകളിലേക്ക് എത്താതായതോടെയാണ് പ്ലാറ്റ്ഫോമും പരിസരവും കാട് കയറാൻ തുടങ്ങിയത്. ലെക്കിടി, പാലപ്പുറം, മങ്കര, മാന്നനൂർ, കഞ്ചിക്കോട്, വാളയാർ തുടങ്ങിയ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമും പരിസരവും കാടുമൂടി കിടക്കുകയാണ്.
ഒറ്റപ്പാലം അടക്കമുള്ള സ്റ്റേഷനുകളിലെ പല പ്ലാറ്റ്ഫോമിലും പരിസരത്തെ വിളക്കുകൾ പ്രവർത്തിക്കുന്നില്ല. ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും തുരമ്പെടുക്കുകയും ചിലത് കേടുവരുകയും ചെയ്തിട്ടുണ്ട്.
പല സ്റ്റേഷനുകളും തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണ്. കൂടുതൽ മെമു, പാസഞ്ചർ വണ്ടികൾ ഇതുവഴി സർവിസ് നടത്താൻ തുടങ്ങിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ഇവിടെ എത്തുന്നത്. സ്റ്റേഷനുകളിൽ വന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടും പ്ലാറ്റുഫോമും പരിസരവും കാട് കയറിയത് ഏറെ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.