ചോദ്യപേപ്പർ ഏറ്റുവാങ്ങിയില്ല; അധ്യാപകർക്ക് സസ്​പെൻഷൻ

ആ​ല​ത്തൂ​ർ: പ​ഴ​മ്പാ​ല​ക്കോ​ട് എ​സ്.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ. ശി​വ​കു​മാ​രി, പ​രീ​ക്ഷ ചീ​ഫ് സൂ​പ്ര​ണ്ട് കെ. ​അ​ജ​യ് എ​ന്നി​വ​രെ ഹ​യ​ർ സെ​ക്ക​ൻ​റ​റി വി​ഭാ​ഗം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെൻറ് ചെ​യ്തു. ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ന്റ​റി ഇ​പ്രൂ​വ്മെൻറ് സ​പ്ലി​മെൻറ​റി പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യ സ്കൂ​ളി​ൽ ചോ​ദ്യ​പേ​പ്പ​ർ ഏ​റ്റു​വാ​ങ്ങി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​നാ​ണ് ന​ട​പ​ടി.

പ​ഴ​മ്പാ​ല​ക്കോ​ട് എ​സ്.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ളി​ൽ പ​രീ​ക്ഷ​കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​ക്ടോ​ബ​ർ 9 മു​ത​ൽ ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​യു​ടെ പേ​പ്പ​റു​ക​ൾ ഒ​ക്ടോ​ബ​ർ നാ​ലി​നെ​ത്തി​ച്ച​പ്പോ​ൾ ചീ​ഫ് സൂ​പ്ര​ണ്ട് കെ. ​അ​ജ​യ് ഏ​റ്റു​വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചെ​ന്നും പേ​പ്പ​റു​ക​ൾ ഏ​റ്റു​വാ​ങ്ങി ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ ആ​ർ. ശി​വ​കു​മാ​രി ത​യാ​റാ​യി​ല്ലെ​ന്നു​മാ​ണ് പ​രാ​തി.

Tags:    
News Summary - Question paper not received; Suspension for teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.