Posted On
date_range Updated On
date_range പുള്ളിമാനെ ഷോക്കടിപ്പിച്ച് കൊന്നു; രണ്ടുപേർ പിടിയിൽ
നെന്മാറ: കയറാടി കൈതച്ചിറയിൽ പുള്ളിമാനിനെ ഷോക്കടിപിച്ച് കൊന്ന രണ്ടു പേരെ നെന്മാറ പോലീസ് പിടികൂടി. കയറാടി സ്വദേശികളായ ബാബു (42), സുനീഷ് (36) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കൈതച്ചിറ മോഹനന്റെ റബർ തോട്ടത്തിൽ കടന്ന് വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് മാനിനെ കൊല്ലുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് നെൻമാറ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇറച്ചി വിൽപനക്കായാണ് മാനിനെ കൊന്നെതന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ മേൽ നടപടികൾക്കായി വനം വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.